ജെറുസലേം ഇസ്രയേല്‍ തലസ്ഥാനം; മുസ്ലിങ്ങളോടുള്ള അവഗണന | Oneindia Malayalam

2017-12-07 141

Trump's Jerusalem Announcement; Arabs, Europe, UN Response

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ നടന്ന പ്രഖ്യാപനം യുദ്ധക്കെടുതിയില്‍നിന്ന് ഇനിയും മോചിതമായിട്ടില്ലാത്ത പശ്ചിമേഷ്യന്‍ രാജ്യങ്ങളെ വീണ്ടും സംഘര്‍ഷത്തിന്റെ വക്കിലേക്ക് എത്തുന്നതാണ് ട്രംപിന്റെ നടപടി. മുസ്ലീം, ക്രിസ്ത്യന്‍, ജൂത വിശ്വാസികള്‍ ഒരുപോലെ പുണ്യനഗരമായി കാണുന്ന സ്ഥലമാണ് ജറുസലേം. 1980ല്‍ തന്നെ ഇസ്രയേല്‍ ജറുസലേമിനെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ലോകരാജ്യങ്ങള്‍ അത് അംഗീകരിച്ചിരുന്നില്ല. ട്രംപിന്റെ പുതിയ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്. ലോക മുസ്ലീം ജനതയോടുള്ള അവഹേളനമാണ് ട്രംപിന്റെ തലസ്ഥാന പ്രഖ്യാപനം എന്നാണ് അറബ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങള്‍ക്കൊപ്പം ട്രംപിനെ വിമര്‍ശിക്കുന്നുണ്ട്.